കെൽട്രോൺ കരാർ: ഓർമയില്ലെന്ന് മന്ത്രി ശശീന്ദ്രൻ

news image
Apr 25, 2023, 7:08 am GMT+0000 payyolionline.in

കോഴിക്കോട് ∙ ഗതാഗതനിയമ ലംഘനങ്ങൾ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിച്ച കെൽട്രോൺ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി ഓർമയിൽ ഇല്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ഓർമയിൽനിന്നു കാര്യങ്ങൾ പറയുന്നതു ശരിയല്ല, വസ്തുത പഠിച്ചിട്ടു പ്രതികരിക്കാമെന്നും അന്നത്തെ ഗതാഗതമന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രൻ പറഞ്ഞു.

ഗതാഗതനിയമലംഘനങ്ങൾ ശക്തിപ്പെടുത്താൻ 2018ൽ നിർദേശം വന്നിരുന്നു. കെൽട്രോണിനാണു മോട്ടർവാഹന വകുപ്പ് കരാർ നൽകാറുള്ളത്. ഉപകരാറിന് കെൽട്രോൺ വകുപ്പിന്റെ അനുമതി വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe