കൊയിലാണ്ടിയിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും സ്വർണ്ണ ഉരുപ്പടികൾ തിരിമറി നടത്തിയതായി ബിജെപി

news image
Oct 9, 2025, 1:44 am GMT+0000 payyolionline.in
കൊയിലാണ്ടി:     കൊയിലാണ്ടിയിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും സ്വർണ്ണ ഉരുപടികൾ തിരിമറി നടത്തിയതായി ബിജെപി, മലബാർ ദേവസ്വം
 ബോർഡിന് കീഴിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലും സമീപ മേഖലയിലെ മറ്റ് ക്ഷേത്രങ്ങളിലും ടി ടി വിനോദ് കുമാർ എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ കാലത്ത് ക്ഷേത്രത്തിലെ സ്വർണ്ണ ഉരുപ്പടികൾ  തിരിമറി നടത്തിയതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
2012 ൽ മണക്കുളങ്ങര ക്ഷേത്രത്തിലെ പഴയ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന നാരായണൻ നമ്പൂതിരിയിൽ നിന്നാണ് വിനോദ് കുമാർ എക്സിക്യുട്ടിവ് ഓഫീസറായി ചാർജ് ഏറ്റെടുത്തത്. അന്ന് ദേവസ്വം ബോർഡ് സൂപ്രണ്ട് സ്വർണ്ണം ഉരുപ്പടികളുടെ അളവ് തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകുകയുമുണ്ടായി. സ്വർണ്ണം എക്സിക്യൂട്ടീവ് ഓഫീസറായ വിനോദിനെ ഏൽപ്പിക്കുകയും ഓഡിറ്റ് ചെയ്യപ്പെടുകയും ചെയ്തു. 2012 ന് ശേഷം ക്ഷേത്രത്തിൽ ലഭിച്ച സ്വർണ്ണം 2022 ജൂൺ മാസത്തിൽ ക്ഷേത്ര ക്ഷേമസമിതി ആവശ്യപ്പെട്ട പ്രകാരം ദേവസ്വം ബോർഡ് സൂപ്രണ്ട് അപ്രൈസറെ കൊണ്ട് തൂക്കം തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകുകയും ചെയ്യുകയുണ്ടായി.
ഈ കാലയളവിലുള്ള ക്ഷേത്രത്തിലെ സ്വർണ്ണ ഉരുപ്പടികൾ വിനോദ് കുമാർ തിരിമറി നടത്തുകയും ഭക്തജന പ്രതിനിധികളുടെ നിരന്തരമായ ഇടപെടലുകളെ തുടർന്ന് സമീപകാലത്ത് സ്വർണ്ണം ക്ഷേത്ര ഭാരവാഹികൾക്ക് തിരിച്ചേൽപ്പിക്കുകയുമായിരുന്നു. അതിനാൽ കൊയിലാണ്ടി മേഖലയിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടക്കുന്ന കൊള്ളക്കെതിരെ ശക്തമായ നടപടി വേണമെന്നും ക്ഷേത്രങ്ങളിലെ സ്വർണ്ണ ഉരുപ്പടികൾ കോടതിയുടെ മേൽനോട്ടത്തിൽ പരിശോധന നടത്തി സ്വർണ്ണംതന്നെയാണോ എന്ന്തിട്ടപ്പെടുത്തണമെന്നും ബി ജെ പി കൊയിലാണ്ടിണ്ഡലം കമ്മിറ്റി ആവശ്യ പ്പെട്ടു. കെ.കെ. .വൈശാഖ് അധ്യക്ഷത വഹിച്ചു.
വി കെ ജയൻ അഡ്വ: വി സത്യൻ.  വായനാ രി വിനോ ദ്, അതുൽ പെരുവട്ടൂർ. കെ ,വി , സുരേഷ് ,ഷാജി കാവുംവട്ടം. രവിവല്ലത്ത്. വി കെ മുകുന്ദൻ ,ഒ, മാധവൻ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe