കൊയിലാണ്ടി: കിണറിൽ വീണ പോത്തിന് അഗ്നി രക്ഷാ സേന തുണയായി. രാവിലെ 9.30 നാണ് കൊയിലാണ്ടി ടൗണിൽ ബീച്ച് റോഡിൽ മുനഫർ ഹൗസിൽ സെയ്ദ് ജാഫറിന്റെ വീട്ടിലെ 5 മീറ്റർ ആഴവും രണ്ട് മീറ്റർ വെള്ളവും ഉള്ള കിണറിൽ പോത്ത് വീണത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ എം. നിധിപ്രസാദ് കിണറിലിറങ്ങി സേനാംഗങ്ങളുടെ സഹായത്തോടുകൂടി റെസ്ക്യൂ റോപ്പ് ഉപയോഗിച്ച് പോത്തിനെ സുരക്ഷിതമായി കരക്കെത്തിക്കുകയും ചെയ്തു.
ഗ്രേഡ് എഎസ് ടിഒ . എം മജീദിന്റെ നേതൃത്വത്തിൽ എഫ് ആർ ഒ മാരായ , കെ എൻ.രതീഷ് , എം.ജാഹിർ , കെ കെ.നിതിൻരാജ് , ഹോം ഗാർഡുമാരായ ഓംപ്രകാശ്, ഇ എം.ബാലൻ തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.