കൊയിലാണ്ടിയില്‍ ഗാന്ധി ജയന്തി ദിനത്തിൽ എൻ.സി.പി ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

news image
Oct 2, 2024, 11:27 am GMT+0000 payyolionline.in

കൊയിലാണ്ടി : ഗാന്ധി ജയന്തി ദിനത്തിൽ എൻ.സി.പി കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന ഗാന്ധി സ്മൃതി സംഗമം യോഗം എന്‍.സി.പി സംസ്ഥാന സിക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് സി.രമേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ടി. എം കോയ, അവിണേരി ശങ്കരൻ . കെ.കെ ശ്രീഷു . ഒ .രാഘവൻ, ചേനോത്ത് ഭാസ്കരൻ, കെ.കെ. നാരായണൻ, രവീന്ദ്രൻ എടവനകണ്ടി, പി.വി.സജിത്ത്, എം.എ ഗംഗാധരൻ, പത്താല ത്ത് ബാലൻ, പി.എം .ബി. നടേരി .ടി.എം.ശശിധരൻ , ശിവൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് മുൻപ് പ്രവർത്തകർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe