കൊയിലാണ്ടിയില്‍ ലോഡ്ജിൽ കോട്ടയം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

news image
Oct 1, 2023, 3:35 am GMT+0000 payyolionline.in

കൊയിലാണ്ടി:  സ്വകാര്യ ലോഡ്ജിൽ താമസിച്ച ആൾ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുലശേഖരമംഗലം നാരായണ ഭവനിൽ  രാജീവനെയാണ് കൈ മുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.  മുറിയിൽ നിന്നും രക്തം വരുന്നത്കണ്ട് ലോഡ്ജ് ജീവനക്കാർ കതകിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിന്നു.

പോലീസെത്തി ചവിട്ടി തുറക്കുകയായിരുന്നു. കൊയിലാണ്ടി എസ്  ഐ എം.പി. ശൈലേഷും പാർട്ടിയും സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.മുറിയിൽ രക്തം തള്ളം കെട്ടി നിൽക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe