കൊയിലാണ്ടിയില്‍ താലൂക്ക് ലൈബ്രറി കൌൺസിൽ ലൈബ്രറി സെക്രട്ടറിമാർക്കും, ലൈബ്രേറിയന്മാർക്കും ശില്പശാല സംഘടിപ്പിച്ചു

news image
Jan 20, 2024, 11:14 am GMT+0000 payyolionline.in
കൊയിലാണ്ടി: താലൂക്ക് ലൈബ്രറി കൌൺസിൽ ലൈബ്രറി സെക്രട്ടറിമാർക്കും  ലൈബ്രേറിയന്മാർക്കും വേണ്ടി ശില്പശാല സംഘടിപ്പിച്ചു. ലൈബ്രറി കൌൺസിൽ ജില്ലാ സെക്രട്ടറി എൻ. ഉദയൻ മാസ്റ്റർ പരിപാടിഉദ്ഘാടനം ചെയ്തു. ജില്ലാ കൌൺസിൽ അംഗം എൻ.ടി. മനോജ് എ ഷാജു എന്നിവർ ക്ലാസെടുത്തു, ജില്ലാ വൈസ് പ്രസിഡണ്ട് എൻ.ശങ്കരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സിക്രട്ടറി കെ.വി.രാജൻ ജോസിക്രട്ടറി പി.കെ.സുരേഷ്, എൻ.വി.ബാലൻ,സി.രവീന്ദ്രൻ , പി. വേണു എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe