കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഓടികൊണ്ടിരിക്കുന്ന ടാങ്കർ ലോറിയിൽ നിന്നും തീപ്പൊരിയുണ്ടായത് പരിഭ്രാന്തി പരത്തി. വൈകീട്ട് 4.15 ഓടെ കൊയിലാണ്ടി മേൽപ്പാലത്തിലാണ് സംഭവം. മഹാരാഷ്ട്രയിൽ നിന്നും ടാർ കയറ്റിവരുകയായിരുന്ന എം എച്ച് 4എഫ് യു. 4206 ടാങ്കർ ലോറിയിൽ നിന്നാണ് തീപ്പൊരി ഉയർന്നത്. ടാർ ലീക്കായി ടയറിൽ വീണതിനെ തുടർന്ന് തീപ്പൊരി ഉയരുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ലോറി ഡ്രൈവറെയും അഗ്നി രക്ഷാ സേനയേയും വിവരം അറിയിച്ചു. അസി: ഫയർ ഓഫീസർ , അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് കൊയിലാണ്ടി ഗതാഗത തടസ്സമുണ്ടായി