കൊയിലാണ്ടി അരീക്കൽ താഴെ പി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ഗ്രന്ഥശാല ദിനം ആചരിച്ചു

news image
Sep 14, 2025, 3:37 pm GMT+0000 payyolionline.in

കൊയിലാണ്ടി : പി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം അരീക്കൽ താഴെ അഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
അധ്യാപകരായ പി. ടി ശാരദ, ശിവൻ കോട്ടക്കുന്നുമ്മൽ, ഗീത മനയത്ത്, പടിക്കൽ നാരായണി സി, ബാലചന്ദ്രൻ നാമംഗലത്ത്എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.


‘മാറുന്ന കാലത്തെ വായന’ എന്ന വിഷയത്തെ ആസ്പദമാക്കി കരുണൻ കോയച്ചാട്ടിൽ പ്രഭാക്ഷണം നടത്തി. പുസ്തക സമാഹരണവും, മെമ്പർഷിപ്പ് ക്യാമ്പയിനും തുടക്കം കുറിച്ചു. അഡ്വ: പി.ടി. ഉമേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നടേരി ഭാസ്ക്കരൻ, ലിജിന സനൂജ്, ബാലൻ, കല്യാണി ശ്രീരഞ്ജിനി , മഞ്ജുള നമ്പ്യാക്കൽ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe