കൊയിലാണ്ടി ആന്തട്ട ഗവ. യു.പി സ്കൂളില്‍ വിദ്യാർത്ഥി – നാടക- നാടൻ പാട്ട് ക്യാമ്പ് നടത്തി

news image
Feb 21, 2024, 12:26 pm GMT+0000 payyolionline.in

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂൾ നൂറ്റിപ്പത്താം വാർഷികവും യാത്രയയപ്പു പരിപാടിയുടേയും ഭാഗമായി വിദ്യാർത്ഥി – നാടക- നാടൻ പാട്ട് ക്യാമ്പ് സംഘടിപ്പിച്ചു.
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ വിദ്യാർത്ഥി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ് എസ് ജി ചെയർമാൻ എം.കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കൽപൊയിൽ, കിഴക്കയിൽ രമേശൻ, നഗരസഭാ കൗൺസിലർ ബബിത, അഡ്വ. ആർ. എൻ. രഞ്ജിത്ത്, ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് , പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ് , ഡി.ആർ ഷിംലാൽ എന്നിവർ പ്രസംഗിച്ചു.

 

ശ്രീജിത്ത് പൊയിൽക്കാവ് നാടക ക്യാമ്പും, അജീഷ് മുചുകുന്ന്, സദേഷ് തിരുവങ്ങൂർ എന്നിവർ നാടൻ പാട്ട് ക്യാമ്പും, സി.ബാലൻ, ഗോപിക എന്നിവർ വിദ്യാർത്ഥി ക്യാമ്പും നയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe