കൊയിലാണ്ടി : ഉള്ളൂരിൽ സൂര്യാഘാതമേറ്റ് വയോധികന് ഗുരുതരമായി പരിക്കേറ്റു. ഉള്ളൂർ സ്വദേശി സുനിലിനാണ് (60) സൂര്യാഘാതമേറ്റത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.റോഡിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ സുനിലിനെ നാട്ടുകാരാണ് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് സൂര്യാഘാതമേറ്റതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സുനിലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൊയിലാണ്ടി ഉള്ളൂരിൽ സൂര്യാഘാതമേറ്റ് വയോധികന് ഗുരുതര പരിക്ക്
Aug 30, 2026, 11:07 am GMT+0000
payyolionline.in
കരിപ്പൂരിൽ നിന്ന് കൂടുതൽ ഗൾഫ് സർവീസുകൾ; സലാല എയറും ആകാശ എയറും ഒക്ടോബർ അവസാനത് ..
കുറ്റ്യാടി പുഴയിലെ ഒഴുക്കിൽപ്പെട്ട് വയോധിക മരിച്ചു
