പയ്യോളി കുടുംബശ്രീ കലോത്സവം പ്രശസ്ത ഗായകൻ താജുദ്ദീൻ ഉദ്ഘാടനം ചെയ്തു

news image
May 29, 2024, 6:22 am GMT+0000 payyolionline.in

പയ്യോളി: കൊയിലാണ്ടി ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം  പ്രശസ്ത ഗായകൻ താജുദ്ദീൻ വടകര ഉദ്ഘാടനം ചെയ്തു. ഇരിങ്ങൽ സർഗ്ഗാല കരകൗശല ഗ്രാമത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ 19 ഡി ഡി എസ്സു കളിൽ നിന്ന് 600 പേരാണ് കലാമത്സരങ്ങളിൽ പങ്കെടുക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ കോർഡിനേറ്റർ ആർ. സിന്ധു അധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭ കുടുംബശ്രീ സി.ഡി എസ് മെമ്പർ സെക്രട്ടറി ടി.പി. പ്രജീഷ് കുമാർ, തിക്കോടി സി ഡി എസ് ചെയർപേഴ്സൺ പുഷ്പ, മൂടാടി സി ഡി എസ് ചെയർപേഴ്സൺ ശ്രീലത, കൂത്താളി സി ഡി എസ് ചെയർപേഴ്സൺ സരള എന്നിവർ സംസാരിച്ചു.
പയ്യോളി സി ഡി എസ് ചെയർപേഴ്സൺ പി.പി രമ്യ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ അനഘ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe