കൊയിലാണ്ടി: തട്ടാൻ സർവീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റിന്റെ 24-ാം വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും കൈരളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡൻറ് ചന്ദ്രൻ പത്മരാഗം അധ്യക്ഷത വഹിച്ചു.
ടി.എസ്.എസ് സംസ്ഥാന പ്രസിഡൻറ് പി. നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി. അശോകൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സുനിൽകുമാർ പരിയാപുരത്ത് സംഘടനാ വിശദീകരണം നടത്തി.
തുടർന്ന് നടന്ന കലാപരിപാടികളുടെ ഉദ്ഘാടനം ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം പാർവണ സനീഷ് നിർവഹിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
കോറോത്ത് വിനോദ് കുമാർ, കോമത്ത് രവീന്ദ്രൻ, കോമത്ത് വത്സൻ, ഇല്ലത്ത് രവി, ടി.കെ. കുഞ്ഞിക്കേളു, കെ.കെ. ഗംഗാധരൻ, യൂത്ത് വിങ് പ്രസിഡൻറ് സന്തോഷ് കുമാർ വി.പി., വനിതാ വിങ് പ്രസിഡൻറ് സിന്ദു അനുപ് കുമാർ, എൻ.കെ. രാജീവൻ, പി.കെ. വിനയൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
