കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധികൻ ലോറിയിടിച്ചു മരിച്ചു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് പുലർച്ചയായിരുന്നു സംഭവം . വാഹനാപകടത്തിൽ ചേലിയ സ്വദേശിയായ വയോധികന് ദാരുണാന്ത്യം.
അഹമ്മദ് കുട്ടി (60) ആണ് മരിച്ചത്. ചായ കുടിക്കാനായി ആശുപത്രിയിൽ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ ലോറിയിടിക്കുകയായിരുന്നു.