പയ്യോളി : കൊളാവിനട ക്ഷീരസംഘം മുൻ ഭരണസമിതി അംഗങ്ങളും ജീവനക്കാരും നടത്തിയ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് കിസാൻ സഭ പയ്യോളി മുനിസിപ്പൽ കമ്മിറ്റി കൺവെൻഷൻ ആവശ്യപ്പെട്ടു. പരാതിനൽകിയിട്ടും ക്ഷീരവകുപ്പിലെ ഉദ്യോസ്ഥർ നടപടികൾ സ്വീകരിക്കാതെ കൂട്ടുനിൽക്കുകയാണെന്ന് യോഗം ആരോപിച്ചു. ഇതുസംബന്ധിച്ച് ക്ഷീരവികസനവകുപ്പ് മന്ത്രിക്ക് പരാതിയും നൽകി. കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. വിശ്വനാഥൻ ഉദ്ഘാടനംചെയ്തു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഇരിങ്ങൽ അനിൽകുമാർ അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് കെ. ശശിധരൻ, വി.എം. ഷാഹുൽഹമീദ്, കെ.സി. സതീശൻ, സുധീഷ്രാജ് കൂടയിൽ, നഗരസഭാ കൗൺസിലർ റസിയ ഫൈസൽ എന്നിവർ സംസാരിച്ചു
ഭാരവാഹികൾ: വി.എം. ഷാഹുൽ ഹമീദ് (പ്രസി.), കെ.സി. സതീശൻ, ബാലകൃഷ്ണൻ മൂലയിൽ (വൈ. പ്രസി.), സുധീഷ് രാജ് കൂടയിൽ (സെക്ര.), റസിയ ഫൈസൽ, ഇരിങ്ങൽ അനിൽകുമാർ (ജോ. സെക്ര.) കെ.കെ. വിജയൻ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.