അയനിക്കാട് സ്നേഹതീരം റെസിഡെന്റ്സ് കോട്ടക്കടപ്പുറം സ്കൂളില്‍ വിമുക്തഭടന്മാരെയും എല്‍എസ്എസ് ജേതാക്കളെയും അനുമോദിച്ചു

news image
Aug 15, 2023, 1:57 pm GMT+0000 payyolionline.in

പയ്യോളി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  അയനിക്കാട് സ്നേഹതീരം റെസിഡെന്റ്സ് കോട്ടക്കടപ്പുറം സ്കൂളില്‍ വിമുക്തഭടന്മാരെയും എല്‍എസ്എസ് ജേതാക്കളെയും അനുമോദിച്ചു. അയനിക്കാട് സ്നേഹതീരം റെസിഡെന്റ്സ് നേതൃത്വത്തിൽ കോട്ടകടപ്പുറം നേഴ്സറി സ്കൂളിൽ പുതുതായി ലഭിച്ച വൈദ്യുതി കണക്ഷൻ്റെ സ്വിച്ച് ഓൺ കർമ്മവും നടന്നു. വൈദ്യുതി കണക്ഷൻ്റെ ഉദ്ഘാടനം പയ്യോളി നഗരസഭ മുപ്പത്തിമൂന്നാം ഡിവിഷൻ കൗൺസിലർ ചെറിയാവി സുരേഷ് ബാബു നിർവ്വഹിച്ചു.

സായുധ സേനയിൽ നിന്നും വിരമിച്ച ധീര ജവാൻമാരായ വലിയാവി ചന്ദ്രൻ, വി – കെ ചന്ദ്രബാബു, എം.ടി ദാസൻ എന്നിവരെ ആദരിച്ചു. കോട്ടകടപ്പുറം സ്കൂളിൽ നിന്നും എൽഎസ്എസ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. പ്രസിഡണ്ട് എം.ടി ബിജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽസ്കൂളിലെ പ്രധാന അദ്ധ്യാപിക ഷൈമ , രക്ഷാധികാരി എ.വി. നാണു, മുൻ റെസിഡെന്റ്സ് അസോസിയേഷന്‍ പ്രസിഡണ്ട് കൊളാവിപ്പാലം രാജൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം.പി മോഹനൻ സ്വാഗതവും, ട്രഷറർ രത്നാകരൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe