വടകര: ക്രിസ്മസ്-പുതുവത്സരാഘോഷം കളറാക്കാൻ വിവിധസ്ഥലങ്ങളിലേക്ക് വിനോദ യാത്രയുമായി കെ.എസ്.ആർ.ടി.സി. വടകര ഓപ്പറേറ്റിങ് സെന്റർ. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര.
23ന് മൂന്നാറിലേക്കാണ് ആദ്യയാത്ര. 29ന് മലക്കപ്പാറയിലേക്ക് ഏകദിനയാത്ര. ജനുവരി ഒന്നിന് വീണ്ടും മൂന്നാർ. രണ്ടിന് സൈലന്റ് വാലി (വനത്തിലൂടെ അഞ്ചുമണിക്കൂർ ജീപ്പ് ട്രക്കിങ്), 13ന് ഗവി യാത്ര, അടവി, പരുന്തുംപാറ, ഗവി വനയാത്ര, 20ന് ആഡംബര കപ്പലായ നെഫരട്ടി ക്രൂയിസ് യാത്ര, അഞ്ചുമണിക്കൂറാണ് കടൽയാത്ര. 16ന് മലക്കപാറാ, 29ന് മൂന്നാർ എന്നിങ്ങനെയാണ് വടകരയിൽ നിന്ന് കെ.എസ്.ആർ.ടി.സി. ആസൂത്രണം ചെയ്ത യാത്രകൾ. കൂടുതൽ വിവരങ്ങൾക്ക്- 7907608949 എന്ന നമ്പറുമായി ബന്ധപ്പെടുക.