ഖത്തറിന്‍റെ പുതിയ ദേശീയ ചിഹ്​നം പുറത്തിറക്കി

news image
Sep 15, 2022, 2:24 pm GMT+0000 payyolionline.in

ദോഹ: ഖത്തറിന്‍റെ ചരിത്രവും പാരമ്പര്യവും ഉൾകൊള്ളിച്ച്​ പുതിയ ദേശീയ ചിഹ്​നം പുറത്തിറങ്ങി. നിലവിലെ ചിഹ്​നത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തികൊണ്ടുള്ള പുതിയ ചിഹ്​നം പ്രധാനമന്ത്രിയും ആഭ്യന്തരമരന്തിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയാണ്​ പുറത്തിറക്കിയത്​.

നാഷനൽ മ്യുസിയത്തിൽ നടന്ന ചടങ്ങിലായിരുന്നു രാഷ്ട്2ര സ്ഥാപകന്‍റെ വാളും,ഈന്തപ്പനകളം, പരമ്പരാഗത ബോട്ടും കടലും ചേർന്ന പുതിയ ലോഗോ രാജ്യത്തിനായി സമർപ്പിച്ചത്​.

മറൂൺ നിറത്തിൽ ​​വെള്ള നിറം പശ്​ചാത്തലമാക്കിയായിരുന്നു ലോഗോ തയ്യാറാക്കിയത്​. 1976ന്​ ശേഷം ആദ്യമായാണ്​ ലോഗോയിൽ മാറ്റമുണ്ടാവുന്നത്​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe