ഗതാഗത നിയമലംഘനം: പിഴയില്‍ 50% ഇളവ്

news image
Oct 11, 2026, 4:22 am GMT+0000 payyolionline.in

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയാറാക്കിയ ചലാനുകൾ 50 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാനുള്ള സുവർണാവസരം വീണ്ടും ഏർപ്പെടുത്തിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 2026 മാർച്ച് 31-ന് മുൻപ് തയാറാക്കിയതും കോടതി വ്യവഹാരങ്ങൾ ആരംഭിക്കാത്തതുമായ എല്ലാത്തരം ചലാനുകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാവുന്നതാണ്.

​2026 നവംബർ ഒന്നു മുതൽ 2027 ജനുവരി 31 വരെ മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാകുക. പെൻഡിങ് ഉള്ള ചലാനുകൾ അടച്ചുതീർക്കാത്ത വാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസുകൾക്കും മറ്റ് സേവനങ്ങൾ നൽകുന്നത് തടയുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ, വാഹന ഉടമകൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

​കോടതി നടപടികൾക്കായി മാറ്റിയിട്ടുള്ള ചലാനുകൾക്ക് ആർ.ടി. ഓഫീസുമായോ പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെട്ട് പരിഹാരം കാണാവുന്നതാണ്. പിഴത്തുക സമയബന്ധിതമായി ഒടുക്കാത്ത പക്ഷം ഭാവിയിൽ വാഹന സംബന്ധമായ സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe