അഹമ്മദാബാദ് : ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് ഡിആർഐയുടെ വൻ ഇ-സിഗരറ്റ് വേട്ട. 48 കോടി വിലവരുന്ന ഇ-സിഗരറ്റ് ആണ് കണ്ടെയ്നറുകളിൽ കടത്താൻ ശ്രമിച്ചത്. നിലം തുടയ്ക്കാനുള്ള മോപ്പുകളാണ് കണ്ടെയ്നറുകളിൽ എന്നാണ് രേഖകളിലുണ്ടായിരുന്നത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് പിടികൂടിയത്. ഈ മാസം 4 ന് സൂറത്തിൽ വച്ച് ഒരു ട്രക്കിൽ കടത്തുകയായിരുന്ന 20 കോടിയുടെ ഇ-സിഗരറ്റുകളും ഡിആർഐ പിടികൂടിയിരുന്നു. 2019 ൽ രാജ്യത്ത് ഇ-സിഗരറ്റ് സമ്പൂർണമായി നിരോധിച്ചതാണ്.
ഗുജറാത്തിൽ വൻ ഇ-സിഗരറ്റ് വേട്ട, പിടിച്ചെടുത്തത് കണ്ടെയ്നറുകളിൽ കടത്താൻ ശ്രമിക്കുന്നതിനിടെ

Sep 19, 2022, 7:52 am GMT+0000
payyolionline.in
കണ്ണൂര്‍ വിസി പുനര്‍നിയമനം, മുഖ്യമന്ത്രി കത്തയച്ചു, രാജ്ഭവനിലെത്തി, 3 കത്തുകള ..
റോഡിലെ കുഴിയിൽ വീണ് എത്രപേർ മരിച്ചു?; തനിക്കറിയില്ലെന്ന് മന്ത്രി റിയാസ് നിയമസ ..