ഗുരു എൻ കുട്ടികൃഷ്ണൻ മാസ്റ്ററുടെ ഓർമ്മ ദിനത്തിൽ പയ്യോളി സൗഹൃദ കൂട്ടായ്മ ഗൃഹ സന്ദർശനം നടത്തി

news image
Sep 14, 2022, 10:46 am GMT+0000 payyolionline.in

തിക്കോടി: എളിമ കൊണ്ടും നന്മകൊണ്ടും നാട്ടു മനസ്സുകളിൽ മായാ മുദ്ര പതിപ്പിച്ച ഗുരു എൻ കുട്ടികൃഷ്ണൻ മാസ്റ്ററുടെ ഓർമ്മ ദിനത്തിൽ സാഹിത്യ സംസ്കാരിക പ്രവർത്തകരും പൂർവ്വ വിദ്യാർത്ഥികളും അടങ്ങുന്ന സൗഹൃദ കൂട്ടായ്മ ഗൃഹ സന്ദർശനം നടത്തി. ഭാര്യ ദാക്ഷായണി ടീച്ചറെയും മകൻ അജയ് ബിന്ദുവിനെയും കണ്ട് മനസ്സ് പങ്കു വെക്കുകയും ചെയ്തു.

സൗഹൃദ കൂട്ടായ്മ പയ്യോളി ഒരുക്കിയ സ്നേഹ വിരുന്ന് പ്രശസ്ത നാടകകൃത്ത് മേലടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി അധ്യക്ഷം വഹിച്ചു. തിക്കോടിയൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്റർ കെ. എൻ ബിനോയ് കുമാർ , പത്രപ്രവർത്തകനും പൂർവ വിദ്യാർത്ഥി പ്രസിഡണ്ടുമായ ടി. ഖാലിദ്, സാംസ്കാരിക പ്രവർത്തകനും പി.ടി.എ പ്രസിഡണ്ടുമായ ബിജു കളത്തിൽ, പ്രമുഖ നോവലിസ്റ്റ് കുഞ്ഞിക്കണ്ണൻ തുറശ്ശേരി കടവ് തുടങ്ങിയവർ ഓർമ്മകൾ പങ്കുവെച്ചു.

തനിക്കു വേണ്ടി ഒന്നും കൊതിക്കാതെ സഹജീവികൾക്ക് വേണ്ടി എല്ലാം ത്യജിച്ച പ്രമുഖ വ്യക്തിത്വത്തിന്റെ ഉടമയും ശ്രദ്ധേയനായ പ്രഭാഷകനും ആയിരുന്നു കുട്ടി കൃഷ്ണൻ മാസ്റ്റർ. സാഹിത്യ അക്കാദമി, പു.ക.സ എന്നീ വേദികളുടെ അമരക്കാരനുമായിരുന്ന ഗുരുവിൻറെ ഓർമ്മകൾ പങ്കുവെച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe