ചങ്ങനാശ്ശേരിയിൽ അച്ഛനും അമ്മയും മകനും മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്, അന്വേഷണം

news image
Oct 31, 2026, 8:55 am GMT+0000 payyolionline.in

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. കരിങ്കട വീട്ടിൽ സാജു ആന്റണിയും (64) ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ചങ്ങനാശ്ശേരി എസ് ബി കോളേജിന് സമീപത്താണ് സാജു ആന്റണിയും കുടുംബവും താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തി. തുടർന്നാണ് വീടിനുള്ളിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാജുവും ഭാര്യയും ബെഡ്റൂമിലാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഇവരുടെ മകൻ സവിനെ സ്റ്റോർ റൂമിലാണ് കണ്ടെത്തിയത്. ഇവർ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. അതിക്രമങ്ങൾ നടന്നതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനനയിൽ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ മരണത്തിൻറെ കാരണങ്ങളെക്കുറിച്ച് വ്യക്തതയില്ല. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു എന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. സവിന്റെ ഭാര്യ വിദേശത്താണ്. പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe