തിക്കോടി : കേരളീയ ജീവിതത്തിൽ നിർണ്ണായക ഇടപെടലുകൾ നടത്തിയ നാടക കലയെക്കുറിച്ചുള്ള സംവാദത്തിനും ചർച്ചകൾക്കും വേദിയൊരുക്കുന്നതിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിച്ച സെമിനാറിൽ നാടകകാരൻ ചന്ദ്രശേഖരൻ തിക്കോടിക്ക് അനുമോദനം നൽകി.”നാടകം ചരിത്രവും വർത്തമാനവും ” എന്ന വിഷയത്തെ മുൻനിർത്തി, മനുഷ്യപക്ഷത്തു നിന്ന് സംവാദങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന അതുല്യപ്രതിഭയായ കാൾ മാർക്സിൻ്റെ ജീവിതത്തെ മുൻനിർത്തി രചിക്കപ്പെട്ട നാടകത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ച് വന്ന സന്ദർഭത്തിൽലാണ് , പുരോഗമന കലാസാഹിത്യ സംഘം സംവാദത്തിന് തുടക്കം കുറിച്ചത്.
മനുഷ്യ വിമോചനത്തിൻ്റെ ഉന്നത സ്വപ്നങ്ങളിൽ ജീവിക്കുകയും അതിൻ്റെ പ്രയോഗികതക്കായി ജ്ഞാന പദ്ധതി രൂപവൽക്കരിക്കുകയും ചെയ്ത അതുല്യ വിപ്ലവകാരി കാൾ മാർക്സിൻ്റെ ജീവിതത്തെ മുൻ നിർത്തി രചിച്ച “ചരിത്രം അവസാനിക്കുന്നില്ല എന്ന നാടകത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷയാണ് “History Never Ends ” എന്ന പുസ്തകം . ച
ന്ദ്രശേഖരൻ തിക്കോടിക്ക് എം.എൽ എ കാനത്തിൽ ജമില ഉപഹാരം സമർപ്പിച്ചു. 30 വർഷം മുമ്പ് ഈ നാടകത്തിൽ അഭിനയിച്ച പ്രതിഭകളുടെ ഒത്തുചേരലും നടത്തി. കാൾ മാർക്സിൻ്റെ വേഷത്തിൽ സ്റ്റേജിലെത്തിയ നാടകപ്രതിഭയുടെ അനുഭവക്കാഴ്ചകൾ സദസ്സിനെ ആവേശഭരിതമാക്കി. നാടകത്തിൽ അഭിനയിച്ചവരെ അനുമോദിക്കുകയും ചെയ്തു.പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം. കെ. മനോഹരൻ സെമിനാർ ഉദ്ഘാടനം നിർവഹിച്ചു. വിൽസൻ സാമുവൽ, ബാബു പറശ്ശേരി, സുലൈമാൻ കക്കോടി, ചന്ദ്രശേഖരൻ തിക്കോടി എന്നിവരും പ്രഭാഷണങ്ങൾ നടത്തി. അജയ് ബിന്ദു അധ്യക്ഷനായ ചടങ്ങിൽ രാമചന്ദ്രൻ വി.പി. സ്വാഗതം പറഞ്ഞു, ആർ.കെ. സതീഷ് നന്ദി രേഖപ്പെടുത്തി.