പേരാമ്പ്ര: ജനാധിപത്യം സംരക്ഷിക്കാൻ, വോട്ടവകാശം നിലനിർത്താൻ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന രണ്ടാം സ്വാതന്ത്ര്യ സമരത്തിന്ന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് രാജ്യവ്യാപകമായി അഖിലേന്ത്യാ എസ്. ടി. യു കമ്മിറ്റി നടത്തുന്ന പ്രതിഷേധ സംഗമത്തിൻ്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം എസ്. ടി. യു കമ്മിറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. പേരാമ്പ്ര ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു മണ്ഡലം പ്രസിഡൻ്റ് മുജീബ് കോമത്ത് അധ്യക്ഷനായി.എം.കെ.സി. കുട്യാലി, കെ.ടി കുഞ്ഞമ്മത്, റാഫി കക്കാട്, പുതുക്കുടി അബ്ദുറഹിമാൻ, കെ പി റസാഖ്, സി.മൊയ്തു, വീർക്കണ്ടി മൊയ്തു, ചന്ദ്രൻ കലൂർ, അസീസ് കുന്നത്ത് സംസാരിച്ചു. പി.സക്കീന, എം.എം സമീർ, വി.കെ.അഷറഫ്, എം കെ ജമീല, ചാലിൽ അബ്ദുറഹ്മാൻ, മുഹമ്മദ് മുക്താർ, കോമത്ത് കുഞ്ഞിമൊയ്തി, എൻ.കെ അസീസ്, പി.കെ മുസ്തഫ, എം ഷക്കീർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പേരാമ്പ്രയിൽ എസ്.ടി.യു. പ്രതിഷേധ പ്രകടനവും സംഗമവും
Oct 16, 2026, 6:52 am GMT+0000
payyolionline.in
മിൽമ നെയ്യ് ക്രമക്കേട്: 75.5 ലക്ഷം രൂപ മിൽമയ്ക്ക് നഷ്ടമുണ്ടായി, ക്രമക്കേട് വ് ..
നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; സംസ്ഥാനത്ത് നാ ..
