കൊയിലാണ്ടി : എൽഡിഎഫ് ജില്ലാ പഞ്ചായത്ത് അരിക്കുളം ഡിവിഷൻ സ്ഥാനാർത്ഥി പി. സി. നിഷാ കുമാരിയുടെ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പര്യടന പരിപാടി ആരംഭിച്ചു. എളാട്ടേരിവെച്ച് നടന്ന യോഗത്തിൽ പി. കെ. ശങ്കരൻ അധ്യക്ഷത വഹിച്ചു.മുൻ എം എൽ എ പി വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എം. പി. ശിവാനന്ദൻ, സി. രമേശൻ, എ. എം. സുഗതൻ മാസ്റ്റർ, അഷ്റഫ് വള്ളോട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി പി.സി. നിഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി മധു കിഴക്കയിൽ, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥിഎടക്കണ്ടി നാരായണൻ, കെ ജയന്തി ടീച്ചർ, ശബ്ന രാജൻ എന്നിവർ സംസാരിച്ചു.
