മണിയൂർ: ജനകീയ വായനശാല & ഗ്രന്ഥാലയം ചെല്ലട്ടുപൊയിലിന്റെ നേതൃത്വത്തിൽ മരണാനന്തരം ഭൗതികശരീരം പഠനാവശ്യത്തിനായി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സും സമ്മതപത്രം കൈമാറൽ ചടങ്ങും നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ: അഖിൽ പി പുഷ്കർ 19 പേരിൽ നിന്നും സമ്മതപത്രം ഏറ്റുവാങ്ങിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എൻ. എം രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡണ്ട് രാജേന്ദ്രൻ കെ.പി അധ്യക്ഷത വഹിച്ചു.




ലൈബ്രറി കൗൺസിൽ കോഴിക്കോട് ജില്ല കൗൺസിൽ മെമ്പർ കെ.സി ശിവദാസൻ മുഖ്യാതിഥി ആയിരുന്നു. ഗ്രന്ഥശാല കൗൺസിൽ യു.പി വിഭാഗം, വനിത ജൂനിയർ ,വനിത സീനിയർ വായനാമത്സരത്തിൻ്റെ ഭാഗമായി ലൈബ്രറി തലത്തിലും മേഖലാ തലത്തിലും വായനാ മത്സത്തിൽ പങ്കെടുത്ത് വിജയികളായവർക്ക് അദ്ദേഹം സമ്മാനം വിതരണം ചെയ്തു. ഡോ: റോബിൻ ഫൈസർ ,ഡോ: ഗോകുൽ ബി ചന്ദ്രൻ , ഗ്രന്ഥാലയം സെക്രട്ടറി പി.സി പ്രകാശൻ എന്നിവർ സന്നിഹിതരായി.
