ചേളന്നൂരിൽ ‘ഓപ്പറേഷൻ തണ്ടർ’: ലോഡ്ജിൽ നിന്ന് മെത്താംഫെറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ

news image
Jun 10, 2026, 6:00 am GMT+0000 payyolionline.in

കോഴിക്കോട്: ചേളന്നൂരിലെ സ്വകാര്യ ലോഡ്ജിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി യുവാവ് പിടിയിലായി. തലക്കുളത്തൂർ പട്ടർപാലം സ്വദേശി സഗേഷ് (35) ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 11.78 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു.

മയക്കുമരുന്ന് മാഫിയകൾക്കെതിരെ എക്സൈസ് നടത്തുന്ന ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനകളുടെ ഭാഗമായാണ് അറസ്റ്റ്. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേളന്നൂർ എക്സൈസ് റേഞ്ച് സംഘവും കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണറുടെ സ്പെഷൽ സ്ക്വാഡും സംയുക്തമായാണ് ലോഡ്ജിൽ റെയ്ഡ് നടത്തിയത്. പിടിയിലായ പ്രതിക്കെതിരെ എൻ.ഡി.പി.എസ്. (NDPS) ആക്ട് പ്രകാരം കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.

എക്സൈസ് ഇൻസ്പെക്ടർ എ.പി. ദിപീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ജി) കെ.കെ. റഫീഖ്, സബീറലി, സി.ഇ.ഒ.മാരായ സുജിൽ, ശ്യാം പ്രസാദ്, ഡി.സി. സ്ക്വാഡ് അംഗങ്ങളായ ജിത്തു, അജിത്ത്, അഷിൽദ്, ഡ്രൈവർ ഷിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe