സംസ്ഥാനത്ത് ഇന്ന് ട്രോളിംഗ് നിരോധനം ആരംഭിച്ചു. കേരളതീരത്ത് കരയിൽ നിന്നും കടലിലേക്ക് 12 നോട്ടിക്കൽ മൈൽ ദൂരം മത്സ്യബന്ധനം പാടില്ല. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീളും. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം സാധിക്കില്ല.
ട്രോളിങ്ങിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കൽ ഹാർബറുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂർണ്ണമായി നിരോധിക്കും. ഇൻബോർഡ് എഞ്ചിൻ ബോട്ടുകൾ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകൾക്കും നീണ്ടകര ഫിഷിംഗ് ഹാർബർ വഴി പ്രവർത്തനാനുമതി ഉണ്ടായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അഷ്ടമുടിക്കായലിന്റെ കിഴക്കൻതീരങ്ങളിലും കായൽമുഖങ്ങളിലുമുള്ള സ്വകാര്യജെട്ടികളിലും വോർഫുകളിലും യന്ത്ര ബോട്ടുകൾക്ക് ലാൻഡിംഗ് സൗകര്യം നൽകരുതെന്നാണ് നിർദേശം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്ളോട് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് കൊല്ലം തീരം വിട്ടുപോകാനും നിർദ്ദേശിച്ചിട്ടുണ്ട്. കാലവർഷമമെത്തിയതോടെ മോശം കാലാവസ്ഥയും മുന്നറിയിപ്പും കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ട്രോളിങ് നിരോധനം കൂടി വരുന്നതോടെ വറുതിയിലാകും ജീവിതമെന്ന ആശങ്കയാണ് മത്സ്യത്തൊഴിലാളികൾ പങ്കുവെയ്ക്കുന്നത്..
നിരോധനം ലംഘിച്ച് ട്രോളറുകൾ കടലിൽ പോകുന്നത് തടയാൻ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കൽ മേഖലകളിലെ എല്ലാ മറൈൻ ഇന്ധന പമ്പുകളും അർധരാത്രി മുതൽ ജൂലൈ 28 വരെ അടച്ചിടും. നിർദ്ദേശങ്ങൾ ലംഘിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വലിയ ബോട്ടുകൾ ഒതുക്കി, ഹാർബർ പൂട്ടും. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം സാധിക്കില്ല.
