‘കടത്തനാട് അങ്കം’: ചോമ്പാലയിൽ അങ്കത്തട്ടിന് തറകല്ലിട്ടു

news image
Apr 17, 2025, 12:37 pm GMT+0000 payyolionline.in

ചോമ്പാല: മിനി സ്റ്റേഡിയത്തിൽ മെയ് 3 മുതൽ നടക്കുന്ന ‘കടത്തനാട് അങ്കം’ അങ്കത്തട്ടിന്റെ തറക്കല്ലിടൽ കർമ്മം പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ഇത് കടത്തനാടൻ കളരി ചരിത്രത്തിൽ പുതിയ കാൽവയ്പ്പാണെന്ന് മീനാക്ഷി ഗുരുക്കൾ പറഞ്ഞു. സംസ്ക്കാരിക വകുപ്പ് ഫോക് ലോർ അക്കാദമി ,ചോമ്പാല മഹാത്‌മ വായനശാല എന്നിവയുടെ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്താണിത് നടത്തുന്നത്.

കടത്തനാട്ട് അങ്കം അങ്കത്തട്ട് തറക്കല്ലിടൽ പത്മശ്രീ മിനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്യുന്നു

ചടങ്ങിൽ മധു ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ, ഫെസ്റ്റിവെൽ ഡയറക്ടർ പി.വി ലവ് ലിൻ, വി മധുസുദനൻ , എൻ എം വിമല, കെ എം സത്യൻ വി കെ സന്തോഷ്കുമാർ , ശശികല ദിനേശ്, മങ്ങാട്ട് കുഞ്ഞിമൂസ്സ ഗുരുക്കൾ, കെ വി മുഹമ്മദ് ഗുരിക്കൾ , കെ പി സൗമ്യ, എം പി ബാബു , പ്രദീപ് ചോമ്പാല, അഡ്വ എസ് ആശിഷ്, കെ പി ഗോവിന്ദൻ, സി എച്ച് ദേവരാജ്, എ.കെ ഗോപാലൻ, സുജിത്ത് പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe