പയ്യോളി: ബിജെപിയുടെ ഉന്നതനായ നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി നടത്തിയ പരാമർശം ഭരണഘടനാ ലംഘനവും സാംസ്കാരികമായി ഉന്നത നിലവാരം പുറത്തുന്ന കേരള ജനതക്ക് അപമാനവുമാണ്. സുരേഷ് ഗോപി മുൻപും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു നാക്കു പിഴവായി കാണാൻ കഴിയില്ലയെന്ന് ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം അജീഷ് കൈതക്കൽ പറഞ്ഞു. പട്ടികജാതി ക്ഷേമ സമിതി പയ്യോളി എരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏരിയ പ്രസിഡൻ്റ് കെ സുകുമാരൻ അധ്യക്ഷനായി. ടി കെ ഭാസ്കരൻ, എം വി ബാബു സംസാരിച്ചു. ഏരിയ സെക്രട്ടറി കെ ടി ലിഖേഷ് സ്വാഗതവും ട്രഷറർ കെ എം പ്രമോദ് നന്ദിയും പറഞ്ഞു.