തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി; ഒ പനീർസൽവത്തിന്റെ മകനെ അയോ​ഗ്യനാക്കി

news image
Jul 6, 2023, 9:36 am GMT+0000 payyolionline.in

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയായി തേനി എംപിയെ അയോഗ്യനാക്കി മദ്രാസ്‌ ഹൈക്കോടതി. പി രവീന്ദ്രനാഥിന്റെ ജയം അസാധുവാക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതി. ഒ പനീർസെൽവത്തിന്റെ മകനാണ് പി രവീന്ദ്രനാഥ്. തമിഴ് നാട്ടിൽ എഐഎഡിഎംകെയുടെ ഏക എം പിയാണ്. മണ്ഡലത്തിലെ വോട്ടർ നൽകിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചെന്നാണ് കണ്ടെത്തൽ.

ഹർജിയിൽ വാദം പൂർത്തിയായതിന് ശേഷമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അതേസമയം, അയോ​ഗ്യത നടപ്പിലാകുന്നതിന് മുപ്പത് ദിവസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. അയോ​ഗ്യനാക്കപ്പെട്ടതോടെ കനത്ത തിരിച്ചടിയാണ് പനീർസെൽവത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ തമിഴ്നാട്ടിലെ ഏക എഐഎഡിഎംകെ എംപിയേയും നഷ്ടപ്പെടുകയാണുണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe