പയ്യോളി: സിപിഎം 24ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി തിക്കോടി ലോക്കലിലെ കുറ്റി വയൽ ബ്രാഞ്ചിൽ ഉയർത്തിയ 24 പതാകകൾ നശിപ്പിച്ചതായി പരാതി. ബൈക്കിലെത്തിയ രണ്ട് പേരാണ് പതാകകള്‍ നശിപ്പിച്ചതെന്ന് പറയുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു.
എട്ടു കണ്ടത്തിൽ റയീസ് , സലാം തെക്കെ കടപ്പുറം, പൊയിലില്‍ മുഹാദ് എന്നിവര്‍ക്കെതിരെയാണ് പയ്യോളി പോലീസ് കേസെടുത്തത്. ഇവര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. ബോധപൂർവ്വം കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിനുള്ള വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇതില്‍ സലാം തെക്കെ കടപ്പുറത്തെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തിൽ തിക്കോടി കോടിക്കലിൽ പ്രതിഷേധപ്രകടനവും യോഗവും ചേർന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഡി.ദീപ ഉദ്ഘാടനം ചെയ്തു. കെ.വി. സുരേഷ് അദ്ധ്യക്ഷനായി.
പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ അനൂപ് പി , ബിജു കളത്തിൽ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ടി.എം പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ഷാഹിദ പി.പി. എം.കെ രവീന്ദ്രൻ , മിനി എം.എൻ, മിനി ഭഗവതി കണ്ടി, അനീഷ് കുമാർ പി.വി എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.