തിക്കോടി: വാർദ്ധക്യം അവശതയിലേക്ക് തള്ളാനുള്ളതല്ല , കർമ്മപഥത്തിലേക്ക് കുതിക്കാനുള്ളതാണെന്നും മഹാത്മാഗാന്ധി പോലും ഇത്തരം മാതൃകകൾ നമുക്ക് കാണിച്ചു തന്നിട്ടുണ്ടെന്നും കവി വീരാൻകുട്ടി. സീനിയർ സിറ്റിസൺ സ് ഫോറം തിക്കോടി യൂണിറ്റ് തൃക്കോട്ടൂർ യുപി സ്കൂളിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.എ റഹീം പുരസ്കാര ജേതാവ് തിക്കോടി നാരായണൻ മാസ്റ്റർ, തിരുന്നാവായ നവജീവൻ ട്രസ്റ്റ് സാഹിത്യ പ്രതിഭ പുരസ്കാര ജേതാവ് ഇബ്രാഹിം തിക്കോടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ ജോയിൻറ് സെക്രട്ടറി കെ. പി വിജയ മുഖ്യ പ്രഭാഷണം നടത്തി. ശാന്ത കുറ്റിയിൽ അധ്യക്ഷത വഹിച്ചു . പി. രാമചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് കൗൺസിലർ ബാലൻ കേളോത്ത് , പി. കെ ശ്രീധരൻ മാസ്ററർ, കാട്ടിൽ മുഹമ്മദലി, കെ.എം.അബൂബക്കർ മാസ്റ്റർ, രവി നവരാഗ്, കാദർ,കെ.പി.വിജയൻ പൊയിൽക്കാവ് ,വേണു കൈനാടത്ത്,സുമതി വായാടിഎന്നിവർ സംസാരിച്ചു. തുടർന്ന് മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി