തിക്കോടിയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടത്തി

news image
Aug 15, 2026, 10:09 am GMT+0000 payyolionline.in

തിക്കോടി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടാസ്ക് തിക്കോടിയുടെ നേതൃത്വത്തിൽ തിക്കോടിയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.

ദേശാഭിമാനവും ഐക്യവും വിളിച്ചോതുന്ന വിവിധ പരിപാടികളോടെ ആഘോഷം ഗംഭീരമായി നടന്നു. സ്വാതന്ത്ര്യ സമര സേനാനികളെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം ചെയ്തവരെയും അനുസ്മരിച്ചുകൊണ്ടായിരുന്നു പരിപാടികൾ.

ജാഫർ എം.കെ., ഫൈസൽ മേലാട്ട്, റഹൂഫ് പാലോളിക്കണ്ടി, ശരത് എം.കെ., മിഥുൻ പി., റെജിൽ ലാൽ, അൻവർ ഉണിച്ചിരങ്ങണ്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുന്ന സന്ദേശം പകർന്നുനൽകിയ പരിപാടിയോടെ ആഘോഷങ്ങൾ സമാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe