പയ്യോളി : വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി തിക്കോടിയൻ ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ സാഹിത്യോത്സവം സംഘടിപ്പിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പാളും കാർട്ടൂണിസ്റ്റുമായ സചിത്രൻ മാസ്റ്റർ ബഷീറിനെയും ബഷീർ കഥാപാത്രങ്ങളെയും വരച്ചു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഹയർസെക്കൻഡറി വിഭാഗം അധ്യാപിക ഡോ. ഗീത ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർരചനകളെയും കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി ബഷീർ പതിപ്പ് പ്രകാശനം ചെയ്തു. തുടർന്ന് ബഷീർ കൃതികളുടെ പ്രദർശനവും പുസ്തക വായനയും ബഷീർ ദ മേൻ ഡോക്യുമെൻ്ററി പ്രദർശനവും നടത്തി. ചടങ്ങിൽ പ്രധാനാധ്യാപിക ഒ.കെ ഷിഖ, സ്റ്റാഫ് സെക്രട്ടറി മിനി.കെ.പി,
എസ്.ആർജി കൺവീനർ ലത ടീച്ചർ, വിദ്യാരംഗം കൺവീനർ രമ ടീച്ചർ, ആൻസി ടീച്ചർ രാജേഷ് മാസ്റ്റർ, വി ആർ പ്രേംജിത്ത് എന്നിവർ സംസാരിച്ചു.