മേലടി ബ്ലോക്ക് ആരോഗ്യമേള: തിക്കോടി സ്വദേശി നിർമ്മിച്ച പ്രമോ വീഡിയോ പുറത്തിറക്കി – വീഡിയോ

news image
Jul 26, 2022, 5:13 pm IST payyolionline.in

പയ്യോളി :   തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പയ്യോളിയിൽ വച്ച് നടക്കുന്ന മേലടി ബ്ലോക്ക് ആരോഗ്യമേളയുടെ പ്രമോ വീഡിയോ റിലീസ് ചെയ്തു. 2022 ജൂലൈ 31 ന് ആണ് ആരോഗ്യ മേള സംഘടിപ്പിക്കുന്നത്. മേളയുടെ പ്രചരണത്തിനു വേണ്ടി  രൂപേഷ് തിക്കോടി തയ്യാറാക്കിയ പ്രമോ വീഡിയോയുടെ റിലീസിംഗ് ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

 

 

 

 

ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി പ്രസന്ന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മഞ്ഞക്കുളം നാരായണൻ, പി ലീന, ബാലൻ മറ്റു ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ സംഘാടകസമിതി അംഗങ്ങൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു മേളയുടെ ഭാഗമായി വിവിധ മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ, കലാപരിപാടികൾ, കുടുംബശ്രീ വിപണമേള, കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും തുടങ്ങി വിവിധ പരിപാടികളും  നടത്താൻ തീരുമാനിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe