തിക്കോടിയൻ സ്മാരക ജി.വി.എച്ച്.എസ്.എസിൽ ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം 25-ന്

news image
May 8, 2026, 7:51 am GMT+0000 payyolionline.in

പയ്യോളി: തിക്കോടിയൻ സ്മാരക ജി.വി.എച്ച്.എസ്.എസ് പയ്യോളി ഹയർ സെക്കണ്ടറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കെമിസ്ട്രി, ഇംഗ്ലീഷ്, മാത്‍സ് , മലയാളം, ഫിസിക്സ്, ബോട്ടണി, ഹിന്ദി ജൂനിയർ തസ്തികകളിലേക്കും ഇംഗ്ലീഷ് സീനിയർ തസ്തികയിലേക്കുമാണ് നിയമനം നടക്കുന്നത്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മേയ് 25 തിങ്കളാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സഹിതം നിശ്ചിത സമയത്ത് ഹാജരാകണമെന്ന് അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe