തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് ആയുഷ് എൻ.എച്ച്.എം ഹോമിയോ ഡിസ്പൻസറി തിക്കോടി പഞ്ചായത്ത് ബസാറിലെ സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പ്രിയേന്ദു ടി.പി. സ്വാഗതം ആശംസിച്ചു. 2011 ഫെബ്രുവരി മുതൽ പരിമിതമായ സൗകര്യങ്ങളിലാണ് ഡിസ്പൻസറി പ്രവർത്തിച്ചു വന്നിരുന്നത്.
ഡിസ്പൻസറിയിൽ പുതുതായി ആരംഭിക്കുന്ന ജീവിതശൈലീ രോഗ നിയന്ത്രണത്തിനായുള്ള ‘എൻ.സി.ഡി സ്പെഷ്യൽ ഒ.പി’യുടെ ഉദ്ഘാടനം ഹെൽത്ത് മോണിറ്ററിംഗ് കാർഡ് നൽകിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സൗജന്യ രോഗനിർണയ ക്യാമ്പിൽ മുപ്പതോളം പേർക്ക് രക്തസമ്മർദ്ദവും പ്രമേഹവും പരിശോധിച്ചു.
കൊയിലാണ്ടി ഗവ. താലൂക്ക് ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. മുബഷിറ മുഖ്യാതിഥിയായിരുന്നു. അജ്മൽ മാടായി (ആരോഗ്യ വിദ്യാഭാസ സ്ൻ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ), ശ്രീമതി. സൗജത്ത് (വികസന കാര്യ സ്ൻ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ശ്രീമതി.പ്രസീത ആളങ്ങാരി( ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) , വാർഡ് മെമ്പർമാരായ ശ്രീ.വാസു മാസ്റ്റർ, സജിന ചെത്തിൽ, ഹെൽത്ത് ഇൻസ്പെക്ടർ ഷീബ, എച്ച്.എം.സി അംഗങ്ങളായ സഹദ് പുറക്കാട്, ഡോ. സിബി രവീന്ദ്രൻ, ഒ.കെ. മോഹനൻ, രമേശൻ പി.ടി, രവി പിലാച്ചേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

