തിക്കോടി കല്ലകത്ത് കടപ്പുറത്ത് മത്തി ചാകര; മീനുകൾ പെറുക്കി കൂട്ടാൻ മത്സരം

news image
Sep 13, 2022, 10:38 am GMT+0000 payyolionline.in

തിക്കോടി : നീണ്ട നാളുകൾക്കു ശേഷം തിക്കോടി കല്ലകത്ത്കടപ്പുറത്ത് മത്തി ചാകര. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് കരയിലേക്ക് വൻ തോതിൽ മത്തി തിരമാലയോടൊപ്പം അടിച്ചു കയറിയത്. പയ്യോളി കടപ്പുറം മുതൽ ആവിക്കൽ വരെയുള്ള ഭാഗത്താണ് ചാള കരയിലേക്ക് കയറിയത്. തിരമാലയോടൊപ്പം തീരത്തേക്ക് മത്സ്യങ്ങള്‍ അടിച്ചുകയറുന്നത് മണിക്കൂറുകളോളം തുടർന്നു.

 

കടപ്പുറത്തെത്തിയവരാണ് ചാകര ആദ്യം കണ്ടത്. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിച്ചതോടെ കൂടുതൽ ആളുകളെത്തി മത്സ്യം കൊണ്ടു പോവുകയാണ്. തിരമാലയോടൊപ്പം തീരത്തേക്ക് മത്സ്യങ്ങള്‍ അടിച്ചുകയറുകയാണ്. നിരവധിയാളുകൾ ഇപ്പോഴും കടപ്പുറത്തെത്തുന്നുണ്ട്. വൻതോതിൽ ചാള വന്നതോടെ സമീപവാസികളെത്തി പെറുക്കിയെടുക്കാൻ തുടങ്ങി.  പള്ളിക്കര, പയ്യോളി, തിക്കോടി, അയനിക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകളെത്തി.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe