തിക്കോടി  പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വനിതാ വികസന കോര്‍പറേഷന്‍ വായ്പാ വിതരണോദ്ഘാടനം

news image
Feb 29, 2024, 1:07 pm GMT+0000 payyolionline.in

തിക്കോടി : തിക്കോടി  പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വനിതാ വികസന കോർപറേഷനിൽ നിന്നെടുത്ത രണ്ട് കോടി നാൽപ്പത്തി ഒന്ന്ലക്ഷത്തി പത്തായിരം രൂപയുടെ വിതരണോദ്ഘാടനം മേലടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സുരേഷ് ചങ്ങാടത്ത്‌ നിർവഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ പുഷ്പ പി കെ സ്വാഗതം പറഞ്ഞു.

കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ബിജേഷ് മുഖ്യാതിധി ആയിരുന്നു. ഉജ്ജീവനം പദ്ധതി യുടെഫണ്ട്‌ വിജീഷ് പുളിഞ്ഞോളി താഴെക്ക്‌ വികസന കാര്യസ്റ്റാണ്ടിങ് കമ്മറ്റി ചെയർപേഴ്സൺ പ്രനില സത്യൻ കൈമാറി.തിരികെ സ്കൂളിൽ ഏറ്റവും കൂടുതൽ അയൽകൂട്ട അംഗങ്ങളെ പങ്കെടുപ്പിച്ച എ ഡി എസിനുള്ള ഉപഹാരം ആർ വിശ്വനും, എഫ് എന്‍ `എച്ച് ഡബ്യൂ പദ്ധതിയുടെ ഭാഗമായി സി ഡി എസ് തലത്തിൽ നടത്തിയ ഭക്ഷ്യമേളയിൽ ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനം കൈവരിച്ച എ ഡി എസിനുള്ള ഉപഹാരം മേലടി ബ്ലോക്ക്‌ മെമ്പർ എം കെ ശ്രീനിവാസനും, നാലാം വാർഡ്‌ മെബർ ദിബിഷ എം എന്നിവരും സി ഇ എഫ് ഫണ്ട്‌ വിതരണം ഏഴാം വാർഡ്‌ മെമ്പർ സൗജത് യു കെ യും നിർവഹിച്ചു.

വാർഡ്‌ മെമ്പർമാരായ വിബിതബൈജു, ഷീബ പുല്പാണ്ടി, ആസൂത്രണ സമിതി ഉപാദ്യക്ഷൻ ബിജു കളത്തിൽ എന്നിവർ ചടങ്ങിനു ആശംസകൾ അറിയിച്ചു സംസാരിച്ചു. ജില്ലാമിഷൻ സ്റ്റാഫ്, ബി സിമാർ,എം ഇ സി എന്നിവരും ചടങ്ങിൽ സന്നിഹിതയിരുന്നു. സി ഡി എസ് വൈസ് ചെയർപേഴ്സൺ ബിജിന വായോത് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe