തിരുവോണത്തിന് തിക്കോടി ടൗണിൽ അടിപ്പാതയ്ക്കായി  പട്ടിണി സമരം നടത്തി

news image
Aug 30, 2023, 2:11 am GMT+0000 payyolionline.in

തിക്കോടി :  ദേശീയപാതയുടെ ഇരുവശങ്ങളിലുമായി ഗ്രാമപഞ്ചായത്ത് ഓഫീസ്, റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള നിരവധി ഗവൺമെന്റ് ഓഫീസുകളും സ്കൂളുകളും ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ട് ബഹുജനങ്ങൾ നടത്തുന്ന സമരം ശക്തമാകുന്നു.

തിരുവോണനാളിൽ നടത്തിയ പട്ടിണി സമരം വി.കെ അബ്ദുൾ മജീദിന്റെ അധ്യക്ഷതയിൽ ബിജു കളത്തിൽ ഉദ്ഘാടനം ചെയ്തു. സമരത്തിൽ പങ്കെടുത്ത ആർ.വിശ്വൻ, എൻ. കെ കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. കെ. മുഹമ്മദലി സ്വാഗതവും കെ.വി സുരേഷ് കുമാർ നന്ദിയും പറഞ്ഞു. ഭാസ്കരൻ തിക്കോടി, വിജയൻ ചെട്ടിയാംകണ്ടി, അശോകൻ ശില്പ, വി.പി അജയൻ, രഘു കീഴരിക്കര, ഉമേഷ്. ഇ, റഫീഖ് പൊന്നിയേരി, കെ. വി മനോജ് തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു. വൈകിട്ട് കെ. വി ചന്ദ്രൻ സമര വളണ്ടിയർമാർക്ക് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe