കണ്ണൂര്‍ : അജ്മേര്‍- എറണാകുളം മരുസാഗര്‍ എക്സ്പ്രസിലെ യാത്രക്കാരായ രണ്ട് യുവാക്കളില്‍ നിന്ന് ബ്രൌണ്‍ഷുഗര്‍ പിടിച്ചെടുത്തു. പയ്യോളി പുതിയോട്ട് വീട്ടില്‍ ഫഹദ് (32), വടകരയിലെ വലിയ പറമ്പത്ത് മേപ്പയില്‍ റോഡ് നടക്കുതാഴെ സി സനൂപ് (31 ) എന്നീവരില്‍ നിന്നാണ് മയക്കുമരുന്നു പിടിച്ചത്. ഇവരെ എക്സൈസും റെയില്‍വേ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ എക്സൈസ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ്, റെയില്‍വേ പോലീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ്5.82 ഗ്രാം ബ്രൌണ്‍ഷുഗര്‍ പിടിച്ചത്. 60 ചെറിയ പൊതികളിലായിട്ടായിരുന്നു സൂക്ഷിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്നു വില്‍പ്പന നടത്തുന്ന സംഘത്തിന്റെ ഭാഗമാണ് ഇവരെന്ന് കരുതുന്നതായി എക്സൈസ് സംഘം അറിയിച്ചു.രാജസ്ഥാനിലെ അജ്മേറില്‍ നിന്ന് വാങ്ങി വില്‍പ്പന നടത്തുന്ന ഇവരെ മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. ഫഹദ് പോക്സോ കേസില്‍ പ്രതിയായിട്ടുണ്ട്. സനൂപ് വിവിധ കേസുകളില്‍ അന്വേഷണം നേരിട്ടതുമാണ്.