തുറയൂർ: ഗ്രാമ പഞ്ചായത്തിലെ റോഡുകളിൽ അഴിമതിയൂം പൊട്ടി പൊളിഞ്ഞ റോഡുകളിൽ പ്രതിഷേധവും രേഖപ്പെടുത്തി പഞ്ചായത്ത് ഒഫീസ് ഉപരോധിച്ച യുഡിവൈഎഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പിവി മുഹമ്മദ്, ആദിൽ മുണ്ടിയത്ത്, പി ടി ഫൈസൽ, മുഹമ്മദ് അഫ്നാസ്, എ കെ അൻസാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ആദ്യം പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ച നടത്തിയത്തിന് ശേഷം അനുകൂലമല്ലാത്ത മറുപടി സെക്രട്ടറി കൊടുത്തത്തിനെ തുടർന്നാണ് ഉപരോധ സമരത്തിലേക്ക് കടന്നത്. ഒന്നരമണിക്കൂർ പഞ്ചായത്ത് പ്രവർത്തനങ്ങൾ തടസപ്പെട്ടതിനെ തുടർന്നാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. എ കെ സുഭാഷ്, സി കെ മുസ്തഫ, എം കെ ശ്രീക്കുട്ടി, ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി.