തുറയൂരിൽ ബിടിഎം എച്ച്എസ്എസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

news image
Oct 16, 2024, 12:46 pm GMT+0000 payyolionline.in

 

തുറയൂർ: ബിടിഎം എച്ച്എസ്എസ് തുറയൂരിലെ എൻ.എസ്.എസ്, റോവർ ഗൈഡ്സ് യൂണിറ്റുകളും, എം വി ആർ ക്യാൻസർ സെന്റർ കോഴിക്കോടും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ  സന്ധ്യാ പി ദാസ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് യു സി വാഹിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .

തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി കെ ഗിരീഷ് ഉദ്ഘാടനം നിർവഹിച്ചു. മുഖ്യപ്രഭാഷണം എം വി ആർ ക്യാൻസർ സെന്റർ ഡോക്ടർ വാഫിയ നിർവഹിച്ചു. ഗൈഡ്സ് ക്യാപ്റ്റൻ ബുഷറ സി, റോവർ ലീഡർ സുജിത്ത് എൻ , എൻഎസ്എസ് കോർഡിനേറ്റർ രമ പറപ്പട്ടോളി   എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗൈഡ്സ് അംഗമായ നാസിഫ പി ടി നന്ദി അർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe