തുറയൂർ എഎൽപി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

news image
Mar 18, 2023, 12:42 pm GMT+0000 payyolionline.in

തുറയൂർ: തുറയൂർ എ എൽ പി സ്കൂൾ വാർഷികാഘോഷവും 32 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന എ സഫിയ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷിന്റെ അധ്യക്ഷതയിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ്
ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ പിന്നണി ഗായകൻ വി ടി മുരളി മുഖ്യാതിഥിയായിരുന്നു. സ്കൂൾ ലോഗോ പ്രകാശനം തുറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ നിർവഹിച്ചു.
എന്റോവ്മെന്റ് വിതരണം മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി ബാലനും അൽ മാഹിർ അറബിക് ടാലന്റ് ടെസ്റ്റ് ജില്ലാതല വിജയികൾക്കുള്ള അനുമോദനം തുറയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സജിത കോലാത്ത്താഴെയും നിർവഹിച്ചു.

സർവീസിൽ നിന്നും വിരമിക്കുന്ന എ സഫിയ ടീച്ചർക്കുള്ള ഉപഹാര സമർപ്പണം മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനോദ് കുറവങ്ങാട് നിർവഹിച്ചു. ഓൾ കേരള ടാലന്റ് സെർച്ച് എക്സാമിനേഷൻ ജേതാക്കൾക്കുള്ള അനുമോദനം തെനങ്കാലിൽ ഇസ്മയിൽ നിർവഹിച്ചു.
മേലടി ബിപിസി വി അനുരാജ് മാസ്റ്റർ, ആർ ബാലകൃഷ്ണൻ, വി വി അമ്മദ് മാസ്റ്റർ, ടി പി അസീസ് മാസ്റ്റർ, കെ ടി ബാബു, സി കെ ശശി, കെ ടി ഹരീഷ്, ശ്രീനിവാസൻ കൊടക്കാട്, പി കെ ഇല്യാസ്, പി ബാലഗോപാലൻ മാസ്റ്റർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പി ടി സനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. എം ഫിറോസ് മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe