തുറയൂർ: പൊതുതൊഴിലിടങ്ങളിൽ അവസരസമത്വത്തിനുള്ള സാഹചര്യമൊരുക്കുകയെന്നത് ഒരു സ്ഥാപനത്തിൻ്റെ ധാർമ്മികമായ ഉത്തരവാദിത്തമാണെന്ന് ഷാഫി പറമ്പിൽ എം പി. പറഞ്ഞു.
ബി ടി എം ഹയർസെക്കൻ്ററി സ്കൂളിൻ്റെ തനത് വിദ്യാഭ്യാസ പരിപാടികളായ സ്കോളേഴ്സ് അക്കാദമിയുടെയും ‘ഹോപ്പ് ‘ (ഹയർ ഓപ്പർച്ച്യൂനിറ്റീസ് ഏൻ്റ് പ്രീ സെലക്ഷൻ ഫോർ എംപ്ലോയ്മെൻ്റ്) പ്രോജക്ടിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരുടെ തൊഴിലിനപ്പുറം കുട്ടികളോടുള്ള പരിഗണനയാണ് ഇത്തരം പ്രോജക്ടുകളിൽ കാണുന്നത്. സാങ്കേതിക വിദ്യകൾ അനുദിനം വികസിക്കുന്ന ഇക്കാലത്ത് ഭൂമിശാസ്ത്രപരമായ അതിരുകൾ ഇപ്പോൾ വിദ്യാഭാസത്തിനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജയിച്ചവരുടെ എണ്ണത്തിൽമാത്രമല്ല ജീവിത വിജയംനേടിയവരിലൂടെയും നാളെ അറിയപ്പെടും. ലഹരിയിലൂടെ നേടുന്നതല്ല ബോധത്തോടെ നേടുന്നതാണ് ഉന്നതവിജയം എന്ന് കുട്ടികൾക്ക് ബോധ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നൈപുണിവികസനം സാധ്യമാക്കുക, ഉപരിപഠനസാധ്യതകൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സ്കോളേഴ്സ് അക്കാദമി പ്രവർത്തിക്കുന്നത്. ഹയർസെക്കൻ്ററി വിഭാഗത്തിൽ കരിയർഗൈഡൻസ് ഏൻ്റ് അഡോളസൻസ് കൌൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി യു പി എസ് സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് , പി എസ് സി എന്നീ ഏജൻസികൾ നടത്തുന്ന മത്സരപരീക്ഷകളിൽ പരിശീലനം നല്കുകയാണ് ഹോപ്പിൻ്റെ ലക്ഷ്യം.
തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ഗിരീഷ് അധ്യക്ഷനായിരുന്നു.
നൌഷാദ് സി എ, ഷബിൻ അവലത്ത് എന്നിവർ പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ സന്ധ്യ പി ദാസ് റിപ്പോർട്ട് അവതരപ്പിച്ചു. മാനേജർ അജ്മൽ ഹക്കീം വെട്ടുവാട്ടിൽ ഉപഹാരം സമർപ്പിച്ചു. വി പി ദുൽഖിഫിൽ , തുറയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ .കെ.കെ സബിൻരാജ്, സ്വാലിഹ് കോയ, അർഷാദ് ആയനോത്ത്, ടി പി അസീസ് മാസ്റ്റർ, ടി എം രാജൻ, ബാലറാം പുതുകൂടി, ശ്രീനിവാസൻ കൊടക്കാട്, തുണ്ടിയിൽ അമ്മദ്, മുഹമ്മദലി പടന്നയിൽ, രവി വള്ളത്ത്, .എം ജയ, കെ.പി റജീന, .കെ സറീന, അനുരാജ്, ഷോഭിത്ത്, ചിത്ര, അശ്വിൻബാബുരാജ് , എം.സി നിസാർ, എന്നിവർ ആശംസകളർപ്പിച്ചു. പി ടി എ പ്രസിഡൻ്റ് യു സി വാഹിദ് മാസ്റ്റർ സ്വാഗതവും ഹെഡ്മിസ്ട്രസ് പി കെ സുചിത്ര നന്ദിയും പറഞ്ഞു.