തൃക്കോട്ടൂർ എ.യു.പി. സ്കൂൾ കലാമേളക്ക് കാർട്ടൂണിസ്റ്റ് ഇ. സുരേഷിന്റെ ചിത്രരചന കൊണ്ട് തുടക്കം

news image
Oct 22, 2024, 7:00 am GMT+0000 payyolionline.in

തിക്കോടി: തൃക്കോട്ടൂർ എ.യു.പി. സ്കൂളിൽ കലാമേളയുടെ ഉദ്ഘാടനം പ്രശസ്ത കാർട്ടൂണിസ്റ്റും 2008 ലെ കേരള ലളിതകലാ അക്കാദമി പുരസ്കാര ജേതാവുമായ  ഇ. സുരേഷ് കാർട്ടൂൺ വരച്ചു കൊണ്ട് നിർവഹിച്ചു. സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയുമായ ഇ. സുരേഷ് ഐ.ടി. പുസ്തകത്തിന്റെ കവർ ഡിസൈനറുമാണ്.

 

പരിപാടിക്ക് സ്കൂൾ ഹെഡ് മാസ്റ്റർ  ജി.പി. സുധീർ മാസ്റ്റർ സ്വാഗത ഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ്  എ.വി. ഷിബു അധ്യക്ഷത വഹിച്ചു. എം.പി.ടി.എ. പ്രസിഡന്റ്  രജനി നിഷാന്ത്, എം.പി.ടി.എ. പ്രതിനിധി  അഞ്ജലി, ബി.ആർ.സി. കോ-ഓർഡിനേറ്റർ  സുനിൽകുമാർ, പൂർവ്വ അധ്യാപിക  ചന്ദ്രിക ടീച്ചർ, എസ്.ആർ.ജി. കൺവീനർ  ബിന്ദു ടീച്ചർ, സീനിയർ അധ്യാപകൻ  ശൈലേഷ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ഉദ്ഘാടനത്തിന് ശേഷം  ചന്ദ്രിക ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി  എസ്.കെ. അനീഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe