കൊയിലാണ്ടി : പൊതു തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ ഇന്ത്യ ഉയർത്തെഴുന്നേല്‍ക്കുമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ പറഞ്ഞു. കോൺഗ്രസ്സ് നേതാവും സഹകാരിയുമായിരുന്ന യു. രാജീവൻ മാസ്റ്ററുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് രാജീവൻ മാസ്റ്റർ സാംസ്കാരിക വേദി സംഘടപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനുസ്മരണ പ്രഭാഷണം യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിൽ നിർവ്വഹിച്ചു. സാംസ്കാരിക വേദി ചെയർമാൻ വി.വി.സുധാകരൻ അധ്യക്ഷം വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ടി.ടി.ഇസ്മായിൽ, പി രത്നവല്ലി, മഠത്തിൽ നാണു മാസ്റ്റർ, അഡ്വ.കെ.വിജയൻ , നടേരി ഭാസ്കരൻ , മനോങ് പയറ്റുവളപ്പിൽ , രജീഷ് വെങ്ങളത്തുകണ്ടി, എൻ. ദാസൻ ഒ.കെ. വിജയൻ എന്നിവർ സംസാരിച്ചു.