തൊഴിലാളികളുടെ ഇന്ത്യാമുന്നണി രൂപീകരിക്കണം: അഡ്വ: എം.റഹ് മത്തുള്ള

news image
Sep 29, 2023, 3:52 pm GMT+0000 payyolionline.in

പേരാമ്പ്ര: ഇന്ത്യാസഖ്യം മാതൃകയിൽ തൊഴിലാളികളുടെ മുന്നണി രൂപീകരിച്ച് മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ളപോരാട്ടത്തിന് പ്രതിപക്ഷതൊഴിലാളി യൂനിയനുകൾ ഏകീകൃത രൂപം കാണണമെന്ന് സ്വതന്ത്ര തൊഴിലാളി യൂനിയൻ(എസ്.ടി. യു) സംസ്ഥാന പ്രസിഡണ്ട്അഡ്വ: എം. റഹ് മത്തുള്ള പറഞ്ഞു. മത്സ്യവിതരണ തൊഴിലാളിയൂനിയൻ(എസ്.ടി.യു) സംഘടിപ്പിച്ച മുനീബ് അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.കെ. സികുട്ട്യാലി അദ്ധ്യക്ഷത വഹിച്ചു.

എസ്. ടി.യു പേരാമ്പ്രയിൽ സംഘടിപ്പിച്ച മുനീബ് അനുസമരണം സംസ്ഥാനപ്രസിഡണ്ട്അഡ്വ:എം.റഹ്മത്തുള്ള ഉൽഘാടനം ചെയ്യുന്നു

എസ്.പികുഞ്ഞമ്മദ്, സി.പി. എ അസീസ്, ജുനൈദ്കോട്ടക്കൽ ആർ.കെ.മുനീർ, ടി.കെ ഇബ്രാഹിം, കല്ലൂർ മുഹമ്മദലി, ടി.പി മുഹമ്മദ്, പുതുക്കുടി അബ്ദു റഹിമാൻ, സി.പി. കുഞ്ഞമ്മത്, കുന്നത്ത് അസീസ്,കെ.പി റസാഖ്, സി.പിഹമീദ്, മൊയ്തീൻപേരാമ്പ്ര, ആർ.കെ.മുഹമ്മദ്, ചന്ദ്രൻ കല്ലൂർ, എൻ.കെ അസീസ്, സി.മൊയ്തു, എൻ.കെസൽമ, മൊയ്തുപുറമണ്ണിൽ, എം.എം സലാം, കൂത്താളി ഷാജി, കോമത്ത് കുത്തി മൊയ്തി, സക്കീനഗഫൂർ, സലീനഷമീർ, എം.കെ.ബുഷ്റ പ്രസംഗിച്ചു. കെ.ടി കുഞ്ഞമ്മദ് സ്വാഗതവും.മുബീസ് ചാലിൽ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe