പത്തനംതിട്ട: തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലക്ക് പോയ മൂന്ന് മേറ്റുമാർക്ക് സസ്പെൻഷൻ. പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ മൂന്ന് മേറ്റുമാരെയാണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഹാജർ രേഖപ്പെടുത്തി ഫോട്ടോ എടുത്ത ശേഷമാണ് ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങലയ്ക്ക് മേറ്റ്മാരും തൊഴിലാളികളും പോയത്. മൂന്നു മേറ്റുമാരുടെയും 70 തൊഴിലാളികളുടെയും ആ ദിവസത്തെ വേതനം കുറയ്ക്കണം എന്നും ഓംബുഡ്സ്മാൻ ഉത്തരവിൽ പറയുന്നു. കോൺഗ്രസും ബിജെപിയും നൽകിയ പരാതിയിലാണ് നടപടി.
തൊഴിലുറപ്പിൽ ഒപ്പിട്ട് മുങ്ങി മനുഷ്യച്ചങ്ങലയ്ക്ക് പോയി; പത്തനംതിട്ടയില്‍ 3 മേറ്റുമാർക്ക് സസ്പെൻഷൻ, 70 പേരുടെ വേതനം കുറയ്ക്കും
Feb 27, 2024, 4:48 am GMT+0000
payyolionline.in
മണിയൂര്‍ സമഗ്ര ആരോഗ്യ കായിക പരിപാടി റൈസിംഗ്; തദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് ..
കാറിടിച്ച് അപകടം, നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കടുത്ത നടപടിയുമായി എംവിഡി, ലൈസ ..