ത്യക്കോട്ടൂർ ശ്രീ പെരുമാൾപുരം ശിവക്ഷേത്രം നവരാത്രി ആഘോഷം ഇന്ന് മുതല്‍

news image
Oct 3, 2024, 5:23 am GMT+0000 payyolionline.in

ത്യക്കോട്ടൂർ : ത്യക്കോട്ടൂർ ശ്രീ പെരുമാൾപുരം ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ഇന്ന്  മുതൽ 13 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. ദിവസവും, രാവിലെ ദേവീ മാഹത്മ്യപാരായണം, വൈകിട്ട് സേവിക സമിതിയുടെ ഭജന, ദേവീ മാഹാത്മ്യകഥാ കഥന എന്നിവ ഉണ്ടായിരിക്കും.

പ്രധാന പരിപാടികൾ:

ഒക്ടോബർ 6 ന്  വൈകിട്ട് ഓർമ്മച്ചെപ്പ് ഒക്ടോബർ 8 ന്  വൈകിട്ട് സത്സംഗം.ഒക്ടോബർ 9-10 ന് വൈകിട്ട് 6:30-ന്, സംഗീത അർച്ചന, പെരുമാൾപുരം നൃത്ത സംഗീത വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിക്കുന്നു.ഒക്ടോബർ 10ന്  :  – ദൂർ ഗാഷ്ടമി (ഗ്രന്ഥം വെപ്പ്)ഒക്ടോബർ 11ന്:  വൈകിട്ട് അക്ഷരശ്ലേക സദസ്.ഒക്ടോബർ 12ന്:  മഹാനവമി, രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെ അഖണ്ഡനാമജപം, പിന്നീട് 6 മണിക്ക് വിളക്കു പൂജയും ഹരിനാമ സങ്കിർത്തനവും.ഒക്ടോബർ 13ന്:  വിജയദശമിദിനത്തില്‍  രാവിലെ മുതൽ വാഹനപൂജയും വിദ്യാരംഭവും നടത്തപ്പെടും. എല്ലാവരെയും ഈ ശ്രേഷ്ഠമായ ആഘോഷങ്ങളിൽ പങ്കുചേരാൻ  ക്ഷേത്രത്തിന്റെ ഭാരവാഹികൾ ക്ഷണിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe